Sunday, May 12, 2024
spot_img

രണ്ട് അമൃത് ഭാരത് ട്രെയിനുകൾ, നാല് വന്ദേ ഭാരത് എക്സ്പ്രെസ്സുകൾ, അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി 240 കോടിയുടെ റെയിൽവേ സ്റ്റേഷൻ വികസനം; ശ്രീരാമ ജന്മഭൂമിയിൽ റെയിൽ വികസനത്തിന്റെ പച്ചക്കൊടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഉത്തർപ്രദേശിലെ അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

240 കോടി രൂപ ചിലവിലാണ് മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ അയോദ്ധ്യയിൽ നിർമ്മിച്ചിരിക്കുന്നത്.ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, വ്യാപാര സ്ഥാപനങ്ങൾ, തീർത്ഥാടകർക്കാവശ്യമായ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങൾ, ക്ലോക്ക് റൂമുകൾ, ശിശുപരിപാലന കേന്ദ്രങ്ങൾ, കാത്തിരിപ്പുമുറികൾ എന്നിവ അടങ്ങുന്നതാണ് അയോദ്ധ്യാ ധാം ജംഗ്ഷൻ സ്‌റ്റേഷൻ. ഐജിബിസിയുടെ (ഇന്ത്യൻ ഗ്രീൻ ബിൾഡിംഗ് കൗൺസിൽ) അംഗീകാരം ലഭിച്ച റെയിൽവേ സ്‌റ്റേഷൻ കൂടിയാണിത്.റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനത്തിന് ശേഷം രണ്ട് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെയും ആറ് വന്ദേഭാരത് എക്‌സ്പ്രസുകളുടെയും ഫ്‌ളാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നിർവ്വഹിച്ചു

Related Articles

Latest Articles