Friday, May 3, 2024
spot_img

രാമക്ഷേത്രനിർമ്മാണത്തിനായികോൺഗ്രസ് എംഎൽഎ 51 ലക്ഷം സംഭാവന നൽകി; കേരളത്തിലെ മാത്രം കോൺഗ്രസ്സുകാരെന്താ ഇങ്ങനെ?|RamMandir|Ayodhya

\

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവനകൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും പ്രവഹിക്കുകയാണ്.ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്നുമുള്ള കോൺഗ്രസ് എം എൽ എ അദിതി സിംഗ് ക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവനയായി അമ്പത്തിയൊന്ന് ലക്ഷം രൂപ നൽകി. തുക അദിതി വിശ്വഹിന്ദുപരിഷത്തിനെ നേരിട്ട് ഏൽപ്പിച്ചു.

എന്റെയും എന്റെ ടീമിന്റെയും സംഭാവനയായി ഈ തുക ഞാൻ ഏൽപ്പിക്കുകയാണ്. ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു, ജയ് ശ്രീരാം .സംഭാവന നൽകിയ ശേഷം അദിതി സിംഗ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്വന്തം ലോക്സഭാ മണ്ഡലത്തിലെ എം എൽ എ ആണ് അദിതി സിംഗ്. അദിതി സിംഗിനെ കൂടാതെ നിരവധി കോൺഗ്രസ് നേതാക്കൾ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയിരുന്നു.

Related Articles

Latest Articles