Sunday, October 25, 2026

ബന്ധുവായ സിപിഎമ്മുകാരന് നിയമനം നൽകാൻ നീക്കം നടത്തുന്നുവെന്നാരോപണം!കോൺഗ്രസ് എംപി എം.കെ.രാഘവനെ മാടായി കോളജിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് കോൺ​ഗ്രസ് പ്രവർത്തകർ എതിർപ്പുമായി രം​ഗത്തെത്തിയത്. കോളേജിൽ 2 അറ്റൻഡർ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. ഇന്നായിരുന്നു അഭിമുഖം. എന്നാൽ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തനകന് നിയമനം നൽകാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.

ഇന്ന് രാവിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നിരുന്നു. അഭിമുഖം നടത്താനിരുന്ന വേദിയിലേക്ക് രാവിലെയാണ് എംപി എത്തിയത്. എംപിയെ കവാടത്തിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ തടയുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ എംപി കാറിൽ നിന്ന് ഇറങ്ങി നടന്നാണ് കോളേജിലെത്തിയത്. കെപിസിസിക്കും കെസി വേണു​ഗോപാലിനുമുൾപ്പെടെ പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട് എന്നാണ് വിവരം .

Related Articles

Latest Articles