Sunday, April 28, 2024
spot_img

വിവാദ ഹിന്ദുത്വ ട്വീറ്റ് ; കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ

ബെംഗളൂരു : ഹിന്ദുത്വത്തെപ്പറ്റി പരാമർശിച്ച് ചെയ്ത ട്വീറ്റ് വൻ വിവാദമായതിനു തൊട്ടുപിന്നാലെ ലഭിച്ച പരാതിയിൽ കന്നഡ നടൻ ചേതൻ അഹിംസ എന്ന ചേതൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ‘‘ഹിന്ദുത്വം നുണകളിലാണു നിർമിച്ചിരിക്കുന്നത്’’ എന്നായിരുന്നു ഇയാളുടെ ട്വീറ്റ്. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ജില്ലാ കോടതിയിൽ ഹാജരാക്കി.‌ ദലിത് ആക്ടിവിസ്റ്റുകൂടിയായ ചേതൻ കുമാറിനെതിരെ മതവിശ്വാസത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണു നിലവിൽ ചുമത്തിയിട്ടുള്ളത്.

‘‘ഹിന്ദുത്വം നുണകളിലാണു നിർമിച്ചിട്ടുള്ളത്. സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യാ ‘രാജ്യം’ തുടങ്ങുന്നത്– ഒരു നുണ. 1992: രാമന്റെ ജന്മസ്ഥലമാണു ബാബറി മസ്‌ജിദ്– ഒരു നുണ. 2023: ഉറിഗൗഡ–നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’– ഒരു നുണ. ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോൽപ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്.’’– ചേതന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹിജാബ് കേസ് പരിഗണിച്ച കർണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിന് എതിരായ വിവാദ ട്വീറ്റിന്റെ പേരിൽ നേരത്തേയും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles