ദില്ലി : രാഷ്ട്രീയ പ്രവർത്തകരുടെ വിവാദ പ്രസംഗം നിയന്ത്രിക്കാൻ പ്രത്യേക മാർഗ നിർദേശങ്ങളുടെ അവശ്യമില്ലെന്ന് സുപ്രിംകോടതി. പൗരന്‍റെ അവകാശം ലംഘിക്കുന്ന രീതിയിലുള്ള മന്ത്രിയുടെയോ ജനപ്രതിനിധികളുടെയോ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ല. ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ ആകെ അഭിപ്രായമായി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. എന്നാൽ ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്ന വിധിന്യായം എഴുതി.
അഭിപ്രായസ്വാതന്ത്രം പ്രധാനമാണെങ്കിലും അതിന്റെ പ്രയോഗം ഉദ്ദേശ ശുദ്ധിയോടെ ആകണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടി. . സ്ത്രികളെ അവമതിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന പറഞ്ഞു.

