Thursday, May 16, 2024
spot_img

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തിരക്ക് കൂട്ടുന്നതെന്തിന് ? ; കോടതി കുറ്റവിമുക്തനാക്കാതെ മന്ത്രിയാക്കരുത്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്
വിഡി സതീശൻ. ഈ നീക്കം അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാവിരുദ്ധമായ പ്രസംഗമാണ് സജി ചെറിയാൻ നടത്തിയതെന്നും കേസിലെ വിജിലൻസ് അന്വേഷണം തൃപ്തികരം അല്ലെന്നും മുഖ്യമന്ത്രി റിപ്പോർട്ടിൽ കൈ കടത്തിയതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.വിഷയം ഹൈകോടതിയുടെ പരിഗണയിൽ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കാതെ മന്ത്രിയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ ജുഡീഷ്യൽ നടപടി പൂർണമായിട്ടില്ല. എന്തിനാണ് തിരക്ക് കൂട്ടുന്നത്. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ, വിമർശനമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, എം വി ഗോവിന്ദൻ അല്ലഎന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിന്റെ നായർ പ്രസ്താവനയിൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. . കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെപിസിസി നേതൃത്വത്തോട് ചോദിക്കണം. പ്രസംഗിച്ചാൽ മാത്രം പോരാ പ്രവർത്തിക്കണമെന്ന മുരളീധരന്റെ പരാമർശം എല്ലാ പ്രവർത്തകർക്കും ബാധകമാണെന്ന് സതീശൻ വ്യക്തമാക്കി

Related Articles

Latest Articles