Friday, May 3, 2024
spot_img

സ്പിന്നിന്റെ മരണച്ചുഴി!!
ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾക്കൊരുക്കിയ പിച്ചുകളിൽ വിവാദം കത്തിപ്പടരുന്നു!

ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ജയിക്കാൻ ഹോം ഗ്രൗണ്ടുകൾ പൂർണ്ണമായും സ്പിന്നിന് അനുകൂലമാക്കി മാറ്റുന്നു എന്ന പേരുദോഷം പണ്ടുമുതലേ ഉള്ളതാണ്. ഇത്തവണയും അത് തന്നെ ആവർത്തിച്ചു. പക്ഷെ ഇത്തവണ കെണിയിൽ ഇന്ത്യൻ ബാറ്റർമാരും വീണു പോയി എന്നതാണ് ശ്രദ്ധേയം. ആദ്യ രണ്ടു ടെസ്റ്റുകളെക്കാൾ മോശം പിച്ചാണ് ഇൻഡോറിൽ ഒരുക്കിയിരുന്നത്. സ്വന്തം രാജ്യത്ത് നടക്കുന്ന പരമ്പരയിൽ ചെറിയ ആനുകൂല്യങ്ങൾ സ്വന്തമാക്കുന്നതിനു പകരം ആദ്യ പന്തു മുതൽ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചൊരുക്കുന്നതു ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി നഷ്ടമാക്കുന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആക്ഷേപം.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 5 വിക്കറ്റുകൾ ആദ്യ മണിക്കൂറിൽ വീഴ്ത്തി ഓസ്ട്രേലിയയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടാക്കാൻ സാധിച്ചു. 33.2 ഓവറിൽ ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറി.
കോനമനൊപ്പം നേഥൻ ലയണും ടോഡ് മർഫിയും ചേർന്നതോടെ ഇന്ത്യക്ക് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിച്ചില്ല

Related Articles

Latest Articles