Thursday, October 8, 2026

വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസ്; അർജുൻ ആയങ്കിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വനിതാ ടി ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിത ടി ടി ഇ യെ കയ്യേറ്റം ചെയ്ത കേസിലായിരുന്നു അർജുൻ ആയങ്കിയെ ചെയ്തത്. തൃശൂർ റെയിൽവേ പോലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്

ജനുവരി 14നായിരുന്നു സംഭവം നടന്നത് .നാഗർകോവിലിലേക്ക് സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ ആയിരുന്നു യാത്ര ചെയ്തത് ഇതിനെ വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇയാൾ വനിതാ ടി ടിഇയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു.

Related Articles

Latest Articles