Sunday, September 27, 2026

കൊച്ചിയിലും കൊറോണ എത്തി

കൊച്ചി : കൊച്ചിയില്‍ മൂന്നു വയസ്സുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നു കൊച്ചിയിലെത്തിയ കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ശനിയാഴ്ച രാവിലെയാണു കുടുംബം കൊച്ചിയിലെത്തിയത്. എമിറേറ്റ്‌സ് 503 വിമാനത്തിലെ സഹയാത്രികര്‍ പരിശോധനയ്‌ക്കെത്തണമെന്നും അറിയിപ്പുണ്ട്. എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലാണ് കുട്ടിയുള്ളത്.വിമാനത്താവളത്തില്‍ അടുത്ത് ഇടപഴകിയവരെയും കണ്ടെത്തി. ഇവര്‍ നിരീക്ഷണത്തിലാണ്.

Related Articles

Latest Articles