Tuesday, May 14, 2024
spot_img

ജപ്പാന്റെ ആഡംബര കപ്പലിലെ പത്ത് പേര്‍ക്ക് കൊറോണ വൈറസ് , നാലായിരത്തോളം പേര്‍ നിരീക്ഷണത്തില്‍

ടോക്കിയോ: ജപ്പാനിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന നാലായിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. കപ്പല്‍ യൊക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ജീവനക്കാരെയും സഞ്ചാരികളെയും പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.

കഴിഞ്ഞമാസം ഇതേ കപ്പലില്‍ യാത്ര ചെയ്തയാള്‍ക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെയില്‍ ഇയാളില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

യാത്രക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ 273 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. പരിശോധന ഫലത്തില്‍ 10 പേര്‍ക്ക് പോസിറ്റീവായി. കപ്പലിലുള്ള 3700 സഞ്ചാരികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, കൊറോണ സ്ഥിരീകരിച്ചവരെ കപ്പലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

14 ദിവസത്തെ നിരീക്ഷണമാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേര്‍ ചൈനയിലും ഫിലിപ്പിയന്‍സിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്.

Related Articles

Latest Articles