Sunday, May 19, 2024
spot_img

ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ: കൊറോണ പ്രതിരോധത്തിനുള്ള മെഡിക്കല്‍ സാമഗ്രികള്‍ ഉടന്‍ അയക്കും

ദില്ലി: പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ നേരിടാൻ ചൈനയ്ക്ക് സഹായ ഹസ്തം നീട്ടി ഇന്ത്യ. പ്രതിരോധ നടപടികൾക്കാവശ്യമായ മെഡിക്കൽ സാമഗ്രികൾ ഇന്ത്യ ഉടന്‍ തന്നെ അവിടേക്ക് അയ്ക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്‌റി അറിയിച്ചു.

വൈറസിനെതിരെ പൊരുതുന്ന ജനങ്ങള്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വൈറസിനെ അകറ്റാന്‍ അവിടുത്തെ ആളുകള്‍ക്ക് ശക്തി ഉണ്ടാകട്ടെ എന്നാശംസിച്ച അദ്ദേഹം വൈകാതെ വൈറസിനെ കീഴടക്കാന്‍ കഴിയുമെന്ന് പ്രത്യാശയും പ്രകടിപ്പിച്ചു.

ചൈനയ്ക്ക് ആവശ്യമായ സാധനങ്ങളുടെ വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് പൂര്‍ത്തിയായാല്‍ സാധനങ്ങള്‍ അയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ മാസ്‌കുകള്‍, കയ്യുറകള്‍, സ്യൂട്ടുകള്‍ എന്നിവ ആവശ്യമാണെന്ന് ചൈന നേരത്തെ തന്നെ അറിയിച്ചിരുന്നു. ആവശ്യകത കൂടിയതോടെ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ചൈനയില്‍ ഇവയ്ക്ക് ക്ഷാമം നേരിട്ടിരുന്നു.

Related Articles

Latest Articles