Thursday, May 16, 2024
spot_img

ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ; ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ സി ബി ഐ റെയ്ഡ്

ശ്രീനഗർ : ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വസതിയില്‍ ഉള്‍പ്പെടെ സിബിഐ റെയ്ഡ്. ജലവൈദ്യുതപദ്ധതി കരാര്‍ നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ വസതിയടക്കം മുപ്പതിടങ്ങളിലാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ഇന്ന് രാവിലെയാണ് സി ബി ഐ റെയ്ഡ് ആരംഭിച്ചത്. നൂറിലധികം സി ബി ഐ ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ കരാർ നൽകിയതിൽ അഴിമതി നടന്നിരുന്നു. കരാർ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് ഉൾപ്പടെ അഞ്ച് പേർക്കെതിരെ 2022 ഏപ്രിലിലാണ് സി ബി ഐ കേസെടുത്തത്. 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30വരെ ജമ്മു കാശ്മീർ ഗവർണർ ആയിരുന്നു സത്യപാല്‍ മാലിക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ക്ലിയർ ചെയ്യുന്നതിനായി 300 കോടി രൂപ സത്യപാല്‍ മാലിക്ക് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Related Articles

Latest Articles