കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഭാര്യയ്ക്കും മകൾക്കും നേരെ യുവാവിന്റെ ക്രൂര മർദ്ദനം. ഭാര്യ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നും പരാതി. സൈക്കില്‍ വേണമെന്ന് പറഞ്ഞതിനാണ് മകളെ ഉപദ്രവിച്ചത്.
പൊള്ളലേറ്റ 9 വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഫിനിയയെ മര്‍ദ്ദിച്ച ഭര്‍ത്താവ് ഇവരുടെ ചെവി കടിച്ചു മുറിക്കുകയും ചെയ്തു. യുവതിയുടെ മുഖത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്.
പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് യുവതി പറയുന്നു. ഭാര്യയുടെ പരാതിയില്‍ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തില്‍ ചൈൽഡ് ലൈൻ സിഡബ്ലിയുസിക്ക് റിപ്പോർട്ട് നൽകും. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.

