Wednesday, May 22, 2024
spot_img

തങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ നരേന്ദ്ര മോദിയുണ്ട്, നിങ്ങളുടെ നേതാവ് ആരാണ്; പ്രധാനമന്ത്രിയെ പുകഴ്ത്തി ഉദ്ധവ് താക്കറെ

ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. തങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ നരേന്ദ്ര മോദിയുണ്ട്, നിങ്ങളുടെ നേതാവ് ആരാണ്. ഹിന്ദുത്വം നമ്മുടെ ശ്വാസമാണെന്ന് പിതാവ് പറഞ്ഞിട്ടുണ്ടെന്നും അതില്ലാതെ തങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു.

ബിജെപിയുമായി എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും ഇരുപാര്‍ട്ടികളുടേയും പ്രത്യേയശാസ്ത്രം ഹിന്ദുത്വവും ദേശീയതയുമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ഇരു പാര്‍ട്ടികളും പകുതി വീതം സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സീറ്റ് തര്‍ക്കത്തില്‍ തീരുമാനമായത്.

Related Articles

Latest Articles