Monday, September 21, 2026

ഒറ്റ നിമിഷം മാത്രമകലത്തിൽ പ്രത്യാക്രമണം ! ട്രംപിന് വെടിയേറ്റയുടൻ സ്‌നൈപ്പർമാരുടെ കൗണ്ടർ അറ്റാക്ക് ; പുതിയ ദൃശ്യങ്ങൾ പുറത്ത്

വാഷിങ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ അക്രമി വെടിയുതിര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വേനിയയില്‍ നടന്ന റാലിയില്‍ പ്രസംഗിക്കവെ ട്രംപിന്റെ വലതുചെവിയില്‍ വെടിയേല്‍ക്കുന്നതിന്റെ പിന്നില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. ട്രംപിന് വെടിയേറ്റതിന്റെ തൊട്ടടുത്ത നിമിഷം സ്നൈപ്പർ പ്രത്യാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ പ്രത്യാക്രമണത്തിൽ അക്രമി കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്ത വീഡിയോകളാണ് ഇവ എന്നതാണ് വാസ്തവം.

സീക്രട്ട് സര്‍വീസിന്റെ കൗണ്ടര്‍ സ്‌നൈപ്പർമാരാണ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്. വിദൂരത്തുനിന്നാണ് ഇവര്‍ സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തിയത്. ട്രംപിന് നേരെ വെടിവെപ്പുണ്ടായി നിമിഷങ്ങള്‍ക്കകം അക്രമിയെ സ്‌നൈപ്പര്‍മാര്‍ വെടിവെച്ചുവീഴ്ത്തി. പെന്‍സില്‍വേനിയ സ്വദേശിയായ 20-കാരനായ തോമസ് മാത്യു ക്രൂക്കാണ് അക്രമിയെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പറയുന്നത്.

വെടിവെപ്പിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ടതിന് യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്ദി അറിയിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാദ്ധ്യമമായ ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു. വലതുചെവിയുടെ മുകള്‍ഭാഗത്താണ് ട്രംപിന് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം മതിയായ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

Related Articles

Latest Articles