Saturday, June 1, 2024
spot_img

കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം;വോട്ടെണ്ണൽ ആരംഭിച്ചു,ആദ്യ ഫല സൂചനകൾ അരമണിക്കൂറിനുള്ളിൽ

ബം​ഗളൂരു: കാത്തിരിപ്പിന് വിരാമമിട്ട് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം.വോട്ടെണ്ണൽ ആരംഭിച്ചു.കോൺ​ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്.സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഫലസൂചനകൾ അരമണിക്കൂറിൽ തന്നെ അറിയാനാകും. ഉച്ചയാകുമ്പോഴേക്കും ചിത്രം വ്യക്തമാകും.

ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളിൽ നേരിയ മുന്നേറ്റം പ്രവചിച്ചത് കോൺ ​ഗ്രസിനൊപ്പമായിരുന്നു. 224 അം​ഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു

Related Articles

Latest Articles