Saturday, December 27, 2025

വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ആറാട്ടുപുഴയില്‍ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്ബില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുതുവത്സരദിനത്തില്‍ രാവിലെയാണ് ഇരുവരെയും വീടില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടത്. ശിവദാസന്‍ തെങ്ങ് കയറ്റ് തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുന്‍വശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Latest Articles