Saturday, January 3, 2026

വഞ്ചനാക്കുറ്റം; മാണി സി കാപ്പനെതിരെ കേസ്

കൊച്ചി: വഞ്ചനാക്കുറ്റത്തിന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് കോടതി. മുംബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നേകാല്‍ കോടി തട്ടിയെന്നാണ് കേസ്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരിയ്ക്കുന്നത്. മാണി സി കാപ്പനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് വരുന്ന കാലഘട്ടങ്ങളില്‍ എപ്പോഴും തനിക്കെതിരെ കേസ് കൊടുക്കുന്ന ആളാണ് ഹര്‍ജിക്കാരന്‍ ദിനേശ് മേനോനെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം പാലായില്‍ സ്വകാര്യ ഹര്‍ജി നല്‍കിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.

Related Articles

Latest Articles