Tuesday, May 7, 2024
spot_img

യുവമോർച്ച എറണാകുളം ജില്ലാ അധ്യക്ഷനെ ക്രൂരമായി വെട്ടി കൊല്ലാൻ ശ്രമം; പിന്നിൽ സിപിഎം ഗുണ്ടകൾ

കൊച്ചി: യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റിന് നേരെ വധശ്രമം. ജില്ലാ പ്രസിഡന്റ്‌ വിഷ്ണു സുരേഷിനു നേരെയാണ് അക്രമം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് വധഭീഷണി മുഴക്കി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. ഫലം വന്നതിന് പിന്നാലെ ബിജെപി യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎമ്മുകാർ ആക്രമണം അഴിച്ചുവിടുകയായിരിന്നു. എറണാകുളം പെരുമ്പാവൂരിൽ വച്ചായിരുന്നു ആക്രമണം നടന്നത്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Related Articles

Latest Articles