Tuesday, April 30, 2024
spot_img

ഐഎസിൽ ചേർന്ന മലയാളികളിൽ 14 പേർ കാബൂളിൽ സജീവം; കൂടുതൽ സ്ഫോടനങ്ങൾക്ക് ഇവർ പദ്ധതിയിടുന്നതായി റിപ്പോർട്ട്

കാബൂൾ: താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയപ്പോൾ തന്നെ അവരുടെ സംഘത്തിൽ മലയാളികൾ ഉണ്ടെന്നത് ഏറെ ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത്. ഇതുസംബന്ധിച്ച ഒരു വീഡിയോ ശശി തരൂർ എംപി പങ്കുവച്ചിരുന്നു. അതിൽ കീഴടങ്ങിയ ഒരു അഫ്ഗാൻ സൈനികനോട് “സംസാരിക്കെടാ” എന്ന് പറയുന്നത് വ്യക്തമായി കേൾക്കാമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന മലയാളികളിൽ 14 പേർ കാബൂളിൽ സജീവമെന്നാണ് കണ്ടെത്തൽ.

അതേസമയം തുർക്ക്മെനിസ്ഥാൻ എംബസിയിൽ ചാവേർ ബോംബ് സ്ഫോടനം നടത്താൻ പാക് ഭീകരർക്കൊപ്പം ഇവരെയും ഉപയോഗിക്കാൻ ഐഎസ് തീരുമാനിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. കണ്ണൂർ , കാസർഗോഡ്, മലപ്പുറം ജില്ലകളിൽ നിന്ന് നിരവധി മലയാളി ഭീകരർ കുടുംബത്തോടൊപ്പം ഐഎസിൽ ചേരാനായി സിറിയ വഴി അഫ്ഗാനിലേക്ക് എത്തിയിരുന്നു. സിറിയയിൽ യുദ്ധം ചെയ്യുന്നതിനിടെ ഇസ്ലാമിക് സ്റ്റേറ്റ് തകർന്നതോടെയാണ് ഇവർ അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ താവളമുറപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ ശക്തികേന്ദ്രമാണ് നംഗർഹാർ.താലിബാൻ ഭരണം പിടിച്ചതോടെ ജയിലുകളിൽ നിന്ന് നിരവധി മലയാളി ഭീകരരും രക്ഷപ്പെട്ടതായാണ് സൂചന. ഇവരിലുൾപ്പെട്ടവരാണ് കാബൂളിൽ എത്തിയിരിക്കുന്നത്.

ഇവരെ ചാവേർ ബോംബ് സ്ഫോടനങ്ങൾക്കായി ഐഎസ് ഉപയോഗിക്കുമെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ആശങ്കപ്പെടുന്നത്. അഫ്ഗാനിൽ നടക്കുന്ന ബോംബ് സ്ഫോടനത്തിൽ ഇന്ത്യക്കാർ ഉത്തരവാദികളാകുന്നത് അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടാകും. 14 മലയാളി ഭീകരരിൽ ഒരാൾ കാബൂൾ സ്ഫോടന ദിവസം കേരളത്തിലേക്ക് ഫോൺ വിളിച്ചതായും റിപ്പോർട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles