Thursday, October 8, 2026

മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതിയുടെ അനുമതി

പാലക്കാട് : ഏറ്റുമുട്ടല്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കളുടെ മൃതദേഹം സംസ്‌കരിക്കല്‍ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നേരത്തെ മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. റീപോസ്റ്റുമോര്‍ട്ടം വേണമെന്നാവശ്യപ്പെട്ട് മണിവാസവത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചായിരുന്നു വിധി.

അതേസമയം, മഞ്ചിക്കണ്ടിയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാണാന്‍ കര്‍ണ്ണാടകയില്‍ നിന്നെത്തിയവര്‍ സ്വദേശത്തേക്ക് മടങ്ങി. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന നാല് മൃതദേഹങ്ങളില്‍ രണ്ടെണ്ണം ആരുടേത് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് കര്‍ണാടക സ്വദേശിനി ശോഭയാണെന്ന നിഗമനത്തിലാണ് സഹോദരനും സംഘവും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. മൃതദേഹം ആദ്യഘട്ടത്തില്‍ തിരിച്ചറിയാനാകാതായതോടെ ഇവര്‍ക്ക് ഇന്‍ക്വസ്റ്റ് നടപടി സമയത്തെ ചിത്രം പൊലീസ് എത്തിച്ചു നല്‍കി. എന്നാല്‍ മരിച്ചത് ശോഭയല്ലെന്ന് ബന്ധുക്കള്‍ ഉറപ്പുവരുത്തി. കൊല്ലപ്പെട്ട നാല് മാവോയ്സ്റ്റുകളില്‍ മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

Related Articles

Latest Articles