Friday, May 17, 2024
spot_img

ഇനി ധൈര്യമായി പറക്കാം, കൊവാക്സിന് അംഗീകാരം നൽകി ഹോങ്കോങും വിയറ്റ്നാമും

ദില്ലി: ഇന്ത്യൻ വാക്സിനായ കൊവാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ഹോങ്കോങും വിയറ്റ്നാമും. വിയറ്റ്നാം അംഗീകാരം നല്‍കുന്ന ഒന്‍പതാമത്തെ കോവിഡ് (Covid) വാക്സിനാണ് കൊവാക്സിന്‍. അതേസമയം, കൊവാക്സിന്‍ അടക്കം 14 വാക്സീനുകള്‍ക്കാണ് ഹോങ്കോങ് ഇതുവരെ അംഗീകാരം നല്‍കിയത്. ലോകാരോഗ്യ സംഘടന കോവാക്സിന് നേരത്തെ അനുമതി നല്‍കിയിരുന്നു.

അതേസമയം കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യ 96 രാജ്യങ്ങളുമായി ധാരണയില്‍ എത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇനി ഈ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്സിൻ 70 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒമാനും ഓസ്ട്രേലിയയും വാക്സിന് അംഗീകാരം നൽകിയിരുന്നു.

Related Articles

Latest Articles