Saturday, May 18, 2024
spot_img

ഇളവുകൾ നൽകി പിണറായി; കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം

തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ ഏറ്റവും മോശം അവസ്ഥയിലാണ് കേരളം. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞുവരികയാണ്. എന്നാൽ കേരളത്തിൽ അത് മിക്ക ദിവസവും നൂറു കടക്കുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ഉണ്ടാകുന്നത് കേരളത്തിലാണ്. കേരളത്തിൽ പല ദിവസവും ഇരുപതിനായിരം കടന്നുള്ള കൊവിഡ് വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയാണ്.

കൊവിഡ് കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൻ്റെ തീരുമാനം. അയൽ സംസ്ഥാനങ്ങൾ എല്ലാം ഇളവുകൾ നൽകുമ്പോൾ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. വാക്സിനെടുത്തിട്ടും 5 ശതമാനത്തിലധികം പേർക്ക് കോവിഡ് വന്ന ഇടുക്കി, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ജനിതക പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles