Saturday, May 11, 2024
spot_img

രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നു: പ്രതിദിന കൊവിഡ് രോഗികള്‍ 2.68 ലക്ഷം കടന്നു; 402 മരണം ; ഒമിക്രോൺ കേസുകളിലും വർധനവ്

ദില്ലി: രാജ്യത്ത് കോവിഡ് (Covid) മൂന്നാം തരംഗം പിടിമുറുക്കുന്നു. തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷത്തിന് മുകളിലായി.24 മണിക്കൂറിനിടെ 2,68,833 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ടി പി ആര്‍ 16.66%. ചികിത്സയിലുള്ളവരുടെ എണ്ണം 14 ലക്ഷം കടന്നു. 402 പേരുടെ മരണം കൂടി വൈറസ് ബാധിച്ചാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 4,85,752 ആയി.

മഹരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കർണാടകത്തിൽ 28, 723 പേർക്കും, പശ്ചിമ ബംഗാളിൽ 22,645 പേർക്കും രോഗം സ്ഥിരീകരിച്ചു. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന ആക്റ്റിവ് കേസുകളാണ് ഇപ്പോഴുള്ളത്. നിലവിൽ രോഗബാധിതരായവരാണ് ആക്റ്റിവ് കേസുകളിൽ ഉൾപ്പെടുന്നത്. ദേശീയ റിക്കവറി നിരക്ക് 94.83 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 6041 ആയി.

ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയർന്നു. അതേസമയം രാജ്യത്തു കൊവിഡ് ബാധിച്ചത് 3.68 കോടിയിലേറെ പേർക്കാണ്. ഇതിൽ 3.49 കോടിയിലേറെ പേർ രോഗമുക്തരായി. ഇതുവരെ 156.02 കോടി വാക്സിൻ ഡോസുകൾ രാജ്യത്തു വിതരണം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Related Articles

Latest Articles