Thursday, May 16, 2024
spot_img

അയ്യന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച് സിഐടിയു യൂണിൻ അംഗം; ഈ നികൃഷ്ടജീവിയെ ഒറ്റപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ

അയ്യന് ചാർത്താനുള്ള തിരുവാഭരണം (Thiruvabharana Procession)വഹിച്ചുകൊണ്ട് നടന്ന ഭക്തരെ അപമാനിച്ച് പന്തളം സ്വദേശിയായ വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരീശ്വരവാദിയും സർവോപരി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയായ സിഐടിയു യൂണിയനിൽ ചുമട്ടുതൊഴിലാളിയായ പന്തളത്ത് പ്രവർത്തിക്കുന്ന, ബാബു എന്ന് വിളിക്കുന്ന വിനോദ് ആണ് ഇത്തരത്തിൽ അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടത്. ഇതിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ബാബു ബാബു എന്ന പേരിലാണ് എഫ്ബി പ്രൊഫൈൽ ഉള്ളത്.

ശബരിമലയിലേക്ക് തിരുവാഭരണവും ആയി പോകുന്ന പേടകവാഹകസംഘത്തെ അനുഗമിക്കുന്ന പല്ലക്ക് വാഹകരെയാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അനേക കാലഘട്ടങ്ങളായി ശബരിമലയിലേക്ക് തിരുവാഭരണ പേടകങ്ങളുമായി പോകുമ്പോൾ, അതിനെ അനുഗമിക്കുന്ന രാജപ്രതിനിധി സഞ്ചരിക്കുന്ന പല്ലക്ക് എടുക്കുവാൻ ഒരു പ്രത്യേകസംഘം ഉണ്ട്. മണ്ഡല കാലം മുഴുവൻ വ്രതം നോറ്റ് വ്രതശുദ്ധിയോടെ അയ്യപ്പനുവേണ്ടി സേവനം ചെയ്യുവാൻ സ്വയമേവ മുന്നോട്ടു വരുന്ന ഒരു കൂട്ടരാണ് അവർ. അവർ ചെയ്യുന്ന കർമ്മം അയ്യപ്പന് വേണ്ടിയുള്ള പാദസേവയായി അവർ കാണുന്നു. എന്നാൽ അവരെ മുഴുവൻ അപമാനിച്ചു കൊണ്ടാണ് ഇയാൾ പോസ്റ്റ് ഇട്ടിരിക്കുന്നത്.

പന്തളം മുടിയൂർക്കോണം ശാസ്താംവട്ടം എന്ന സ്ഥലത്ത് താമസിക്കുന്ന വ്യക്തിയാണ് ബാബു എന്ന വിനോദ്. ഇതിനുമുമ്പും പലതവണ ഇത്തരത്തിൽ പ്രകോപനപരമായതും ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്നതുമായ പോസ്റ്റുകൾ ഇയാൾ ഇടുകയും മറ്റും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇയാൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കേണമെന്ന് രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്. തിരുവാഭരണ പേടകവാഹക സംഘത്തിനൊപ്പം പന്തളത്തെ രാജപ്രതിനിധിയുടെ പല്ലക്ക് വാഹകരായി പോകുന്നവർ ഭഗവാനു വേണ്ടി ചെയ്യുന്ന സേവനങ്ങളെ അപമാനിച്ച ഈ വ്യക്തിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഇതിനോടകം ആവശ്യമുയർന്നു കഴിഞ്ഞിട്ടുണ്ട്. ഇവനെ പോലെ നികൃഷ്ടജീവികളായ ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക എന്നാണ് സോഷ്യൽ മീഡിയയിൽ നിരവധിപേർ കമന്റ് ആയി ഈ പോസ്റ്റിനു താഴെ ഇട്ടിരിക്കുന്നത്.

Related Articles

Latest Articles