Tuesday, September 22, 2026

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ഒരു ന്യുനമർദ്ദം കൂടി രൂപപ്പെട്ടു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യത.

ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി മാറിയതോടെ തെലങ്കാനയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷ്ണ ഗോദാവരി നദികള്‍ കരവിഞ്ഞു. തെലങ്കാനയിലും ആന്ധ്രയുടെ തെക്കന്‍ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ആന്ധ്രയില്‍ ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സജ്ജീകരിച്ച ക്യാമ്പുകിലും വെള്ളം കയറി. വിശാഖപട്ടണം വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ വരെ വെള്ളക്കെട്ട് ഉയര്‍ന്നതോടെ അടിയന്തര സര്‍വ്വീസുകള്‍ ഒഴികെ തല്‍കാലത്തേക്ക് മാറ്റിവച്ചു.

ഗോദാവരി നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേരെ കാണാതായി. ഒഡീഷയിലെ തെക്കന്‍ ജില്ലകളിലും മുംബൈ പൂനെ കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. നിരവധി വീടുകളില്‍ വെള്ളംകയറി. ദേശീയദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ ദുരിതബാധിതാ മേഖലകളില്‍ വിന്യസിച്ചു. 48 മണിക്കൂറ്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

buy windows 10 home

Related Articles

Latest Articles