Monday, April 29, 2024
spot_img

കോവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് മരണം; 44 രോഗികള്‍ വെന്തുമരിച്ചു

നസ്രിയ: കോവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികള്‍ വെന്തുമരിച്ചു. ഇറാഖിലെ നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്.

മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്‌ഫോടനത്തില്‍ 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം കോവിഡ് ബാധിതരായി ചികിത്സയ്‌ക്കായി എത്തിയവരാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles