കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പള്ളി പെരുന്നാൾ ആഘോഷം. പെരുന്നാളിനോടനുബന്ധിച്ച് കരിക്കാട് സെൻറ് ഗ്രിഗോറിയോസ് കുരിശുപള്ളിയിൽ നടന്ന ആഘോഷമാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് പള്ളി സെക്രട്ടറി സിബി ജോസ്, ട്രസ്റ്റി സ്റ്റാൻലി എന്നിവരടക്കം 9 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തതു. അനുമതിയില്ലാതെ പ്രവർത്തിപ്പിച്ച വാദ്യോപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
കുന്നംകുളം എസിപി ടി എസ് സിനോജിന്റെ നിർദ്ദേശപ്രകാരമാണ് സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ഡി അനുരാജ് എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സി പി ഒ മാരായ ജോൺസൺ, ഹരികൃഷ്ണൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

