Saturday, May 18, 2024
spot_img

ഞാനും ഇസ്ലാം, ഹിജാബ് ധരിച്ചല്ല യൂണിഫോമിലാണ് സ്കൂളിൽ പോയിരുന്നത്: ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഖുശ്ബു

ചെന്നൈ: സംസ്ഥാനത്ത് ഹിജാബ് ചർച്ച ചൂടുപിടിക്കുമ്പോൾ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും , നടിയുമായി ഖുശ്ബു സുന്ദർ. സ്കൂളുകളിൽ ജാതിയും ,മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്നാണ് ഖുശ്ബു പറയുന്നത്. സാധാരണ ബുർഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാൽ അത് സ്കൂളിൽ ധരിക്കണമെന്ന് വാശിപിടിക്കരുതെന്നും അത് സ്കൂളിന്റെ വാതിൽപ്പടി വരെ ധരിക്കാമെന്നും ഖുശ്ബു.

എന്നാൽ, സ്കൂളിനുള്ളിൽ നിങ്ങൾക്ക് ഒരു യൂണിഫോമുണ്ട് അത് ധരിക്കണം. താനും ഇസ്ലാം സമുദായത്തിൽപ്പെട്ടതാണ്. പക്ഷെ ഹിജാബ് ധരിച്ച് സ്കൂളിൽ പോയിട്ടില്ല. സ്കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്കൂളിനുള്ളിൽ പോകുമ്പോൾ യൂണിഫോം തന്നെയാണ് താൻ ധരിച്ചിരുന്നതെന്നും ഖുശ്ബു പ്രതികരിച്ചു. മാത്രമല്ല മറ്റ് ഇസ്ലാം സമുദായത്തിലെ ഫ്രണ്ട്സും അങ്ങനെ തന്നെയായിരുന്നു. എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്കൂളിൽ പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ചെന്നൈ കോർപ്പറേഷനിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയ ഖുശ്ബു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കുട്ടികളിൽ എന്തിനാണ് ഇത്തരത്തിൽ ജാതിയും ,മതവും കലർത്തുന്നത്. കാവി ഇട്ട് മാത്രമേ തങ്ങൾ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത്. സ്കൂളിൽ പോകുമ്പോൾ യൂണിഫോം ധരിക്കില്ല, ഹിജാബ് മാത്രമേ ധരിക്കൂവെന്ന് നിങ്ങൾ ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ഖുശ്ബു മാധ്യമപ്രവർത്തകരോട് ചോദിച്ചു.

Related Articles

Latest Articles