ചെന്നൈ: തമിഴ്നാട്ടില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ക്ക് സ്കൂള്‍ അധികൃതര്‍ സാനിറ്റൈസര്‍ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
സ്കളുകളിലെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം. 15 മുതല്‍ 18 വരെയുള്ള പ്രായത്തിമുള്ള വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം.
പുതുച്ചേരിയിൽ ഫെബ്രുവരി നാലു മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു.

