Tuesday, May 21, 2024
spot_img

കോവിഡിൽ ആശ്വാസം: പ്രതിദിന രോഗികൾ ഇരുപതിനായിരത്തിൽ താഴെ; രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത് 94 കോടിയോളം പേർ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ 19,740 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 2,36,643 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 206 ദിവസത്തെ ഏറ്റവും കുറവ് രോഗികളാണ് ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം (Health Ministry Of India) അറിയിച്ചു. ഇന്നലെ 23,070 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 248 പേർ കോവിഡ് ബാധിച്ച് മരിച്ചു. വാക്‌സിനേഷൻ 93 കോടി പിന്നിട്ടിരിക്കുകയാണ്. 93,99,15,323 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. രോഗമുക്തി നിരക്ക് 97.98 ശതമാനമാണ്. 2020 മാർച്ചിന് ശേഷമുള്ള ഉയർന്ന നിരക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 58.13 കോടിയിലധികം സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്.

അതേസമയം കേരളത്തിൽ (Covid Cases In Kerala) തന്നെയാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 10,944 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles