Monday, December 15, 2025

രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു: പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; രോഗമുക്തി നിരക്ക് കുതിക്കുന്നു

ദില്ലി: രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു(Latest Covid Updates In India). രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 514 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,09,872 ആയി.

അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 3,70,240 ആയി കുറഞ്ഞു. 82,988 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 2.45 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ആകെ 4.27 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 4.18 കോടിയാളുകളും രോഗമുക്തി നേടി. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം 173.86 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലും രോഗബാധ കുറയുകയാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 11,776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles