Friday, September 25, 2026

രാജ്യത്ത് ആശങ്കയായി കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 13, 216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇന്നും ഉയര്‍ന്ന് തന്നെ. 24 മണികൂറിനിടെ മാത്രം 13, 216 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണം 23 ആയി.

രാജ്യത്ത് മൂന്ന് മാസത്തിനുശേഷമാണ് വീണ്ടും കോവിഡ് ഉയരുന്നത്. മരണസംഖ്യയിലും വര്‍ധനയുണ്ടായി. രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗബാധിതരില്‍ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Related Articles

Latest Articles