ദില്ലി: രാജ്യത്തിനാശ്വാസമായി പ്രതിദിന കോവിഡ് കണക്കുകൾ (Covid Updates In india). കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തെ അപേക്ഷിച്ച് ഇത് കുറവാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 40,371,500 ആയി. അതേസമയം രാജ്യത്തിന് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. 3,06,357 പേർക്കാണ് ഇന്നലെ മാത്രം രോഗം ഭേദമായത്.
നിലവിൽ 22,02,472 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59 ശതമാനമായി ഉയർന്നിട്ടുണ്ട്. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 1,63,84,39,207 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 24 മണിക്കൂറിനിടെ 573 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 491,729 ആയി ഉയർന്നു. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.
കേരളത്തിലും പ്രതിരോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 49,771 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

