Thursday, May 16, 2024
spot_img

നർക്കോട്ടിക്ക് ജിഹാദ് എന്ന മഹാവിപത്തിനെ തുറന്നുകാട്ടിയ, മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപിഎംപി; ഫേസ്ബുക്ക് കുറിപ്പ് കാണാം

പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് (Joseph Kallarangatt) പിതാവിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപിഎംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിറന്നാളാശംസകൾ പങ്കുവച്ചത്. തിരുമേനിയ്ക്ക് എല്ലാ നന്മകളും നേരുന്നു. ഒപ്പം ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. എന്നാണ് ഫേസ്ബുക്കിൽ എംപി കുറിച്ചത്.

അതേസമയം ലൗ ജിഹാദിനു പുറമെ നർക്കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയത് വലിയ വിവാദത്തിലേയ്ക്കും, ചർച്ചകളിലേയ്ക്കും നയിച്ചിരുന്നു. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായും, പ്രണയത്തെ അല്ല സഭ എതിർക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്‌ലിങ്ങളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് അന്ന് ആരോപിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

Related Articles

Latest Articles