Wednesday, April 24, 2024
spot_img

കേന്ദ്ര വിദഗ്ധ സംഘം കേരളത്തിൽ ; ലക്ഷ്യം കോവിഡ് വ്യാപനം തടയുക

ദില്ലി :വൈറസ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ രീതിയിൽ തു​ട​രു​ന്ന കേ​ര​ളം ഉ​ൾ​പ്പ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ചു. കേ​ര​ള​ത്തി​നു പു​റ​മേ അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ത്രി​പു​ര, ഒ​ഡീ​ഷ, ഛത്തീ​സ്ഗ​ഡ്, മ​ണി​പ്പൂ​ർ എ​ന്നി സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സം​ഘ​ത്തെ അ​യ​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​നം വി​ല​യി​രു​ത്തു​ന്ന​തി​നും രോ​ഗ​പ്പ​ക​ർ​ച്ച ത​ട​യു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നേ​രി​ട്ട് ന​ൽ​കു​ന്ന​തി​നു​മാ​ണ് കേ​ന്ദ്ര​സം​ഘം കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.
സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന കേ​ന്ദ്ര സം​ഘം രോ​ഗ​വ്യാ​പ​നം കു​റ​യാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തും. അ​തി​ന​നു​സ​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വലിയ സംസ്ഥാനങ്ങളൊക്കെ കോവിഡിനെ വരുതിയിലാക്കി വരുമ്പോൾ ചെറിയ സംസ്ഥാനങ്ങൾക്ക് അതിനു സാധിക്കാത്തത് എന്താണെന്നും സംഘം പരിശോധിക്കും

Related Articles

Latest Articles