Friday, May 3, 2024
spot_img

മഹാരാഷ്ട്രയിൽ പിടി മുറുക്കി കോവിഡ് ; 24 മണിക്കൂറിനിടെ 9 മരണംറിപ്പോർട്ട് ചെയ്തു

മുംബൈ : കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 9 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ 1,115 കോവിഡ് കേസുകളും സംസ്ഥാനത്ത് പുതുതായി റിപ്പോർട്ടു ചെയ്തു. സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ മാത്രം 320 കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ മഹാരാഷ്ട്രയിൽ 5,421 പേർ കോവിഡ് ബാധിതരാണ്. ഇതിൽ 1,577 പേർ മുംബൈയിലാണ്. ഇന്നലെ 919 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. ഇന്നലെ ഒരാൾ മരിക്കുകയും ചെയ്തു.

അതെ സമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദമായ എക്സ്ബിബി.1.16 ആണ് രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 7,830 പേർക്കാണ് കോവിഡ് ബാധിച്ചത്. 7 മാസത്തിനിടെ ഏറ്റവും കൂടിയ സംഖ്യയാണിത്.

Related Articles

Latest Articles