Thursday, May 16, 2024
spot_img

രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകള്‍; 560 മരണം, രോഗമുക്തി നിരക്ക് 97.31 ശതമാനം

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 38,079 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടിയിലേറെ ആയി. ഇന്ത്യയില്‍ 4,24,025 സജീവ കേസുകളാണ് ഉള്ളത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,02,27,792 ആണ്. ആകെ മരണസംഖ്യ 4,13,091 ആയി.

അതേസമയം രാജ്യത്ത് 39 കോടി 96 ലക്ഷം കോടി വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം പകരുന്നുണ്ട്. 97.31 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ് കഴിഞ്ഞ 26 ദിവസമായി രേഖപ്പെടുത്തുന്നത്. കേരളത്തില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 1,64,86,091 പേരാണ്. ഇതില്‍ 1,19,18,696 പേര്‍ ആദ്യ ഡോസും 45,67,395 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

അതേസമയം കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ അടുത്ത 125 ദിവസം രാജ്യത്തിന് നിർണായകമാണെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ ഇന്നലെ വ്യക്തമാക്കിയിരിന്നു. രാജ്യത്തെ കൊവിഡ് വ്യാപനം പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. കൊവിഡ് പ്രതിരോധ നിർദേശങ്ങൾ ജനങ്ങൾ പാലിച്ചാൽ മാത്രമേ ഈ നേട്ടത്തിൽ എത്താൻ കഴിയൂ. കൊവിഡ് കേസുകൾ കുറയുന്നതിൽ അടുത്ത 125 ദിവസങ്ങൾ നിർണായകമാണെന്നും വി കെ പോൾ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles