Saturday, May 4, 2024
spot_img

രാജ്യത്ത് 43,509 പുതിയ കോവിഡ് രോഗികൾ; പകുതിയിലധികം രോഗികളും കേരളത്തില്‍ തന്നെ; സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരം

ദില്ലി: കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 43,509 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,465 പേരാണ് രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് 3,07,01,612 പേരാണ് രോഗമുക്തരായത്.

രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനമാണ്. പ്രതിദിന നിരക്ക് 2.52 ശതമാനവും രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് 46 കോടി പരിശോധനകളാണ് നടന്നത്. ഇതുവരെ 45,07,06,257 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 24 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നല്‍കിയത് 43,92,697 പേര്‍ക്കാണ്.

ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ 50 ശതമാനം കേസുകളും കേരളത്തിലാണ്. 22,000 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 1.5 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ആകെ 6,857 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles