Thursday, December 25, 2025

കോവിഡ് ആശങ്കയൊഴിയുന്നു: രാജ്യത്ത് 12 ,729 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 221 മരണം

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,729 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,43,33,754 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 1.2 ശതമാനത്തിൻറെ കുറവാണ് റിപ്പോർട്ട് ചെയ്തത്.

221 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,59,873 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.48 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 32 ദിവസമായി പ്രതിദിന രോഗവ്യാപന നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 5.65 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് വ്യാഴാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 107.07 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles