Friday, May 10, 2024
spot_img

നൈജറില്‍ ഭീകരാക്രമണം; മേയർ ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ?

ആഫ്രിക്കൻ രാജ്യമായ നൈജറിൽ നടന്ന വെടിവെപ്പിൽ മേയർ അടക്കം 69 പേർ കൊല്ലപ്പെട്ടു. മാലി അതിർത്തിക്കു സമീപം ചൊവ്വാഴ്ചയാണ് മേയർ ബാനിബംഗാവു നയിച്ച സംഘത്തിനു നേർക്ക് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി നൈജര്‍ ആഭ്യന്തരമന്ത്രി അറിയിച്ചു. പ്രതികള്‍ക്കായി പോലീസും സൈന്യവും തിരച്ചില്‍ ആരംഭിച്ചു.ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രാദേശികഭീകരരുടെ സാന്നിധ്യം ശക്തമായ പ്രദേശമാണ് ഇവിടം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഈ വർഷം കലാപത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles