Sunday, October 25, 2026

ഒന്നാം ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും എടുത്തവരില്‍ പ്രതിരോധ ശേഷി കൂടുതൽ; വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം മികച്ച ഫലം നൽകുന്നുവെന്ന് ഐ.സി.എം.ആര്‍

ദില്ലി: കോവാക്‌സിന്‍- കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം കൂടുതല്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍. രണ്ട് തവണയായി കോവാക്‌സിനും കൊവിഷീല്‍ഡും ഉപയോഗിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഒന്നാം ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും എടുത്തവരില്‍ പ്രതിരോധ ശേഷി കൂടുതലാണെന്നാണ് ഐസി എം ആറിന്റെ പഠനം പറയുന്നു.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കകള്‍ക്കും പരാതികള്‍ക്കും ഇടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുള്ളത്. പുതിയ പഠനം കോവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം നല്‍കുന്നത് വരെ സ്വയമേവ രണ്ടുവാക്‌സിനുകളുടെ ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ മാസമാണ് ഡിസിജിഐ വിദഗ്ധ പാനല്‍ വാക്‌സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാര്‍ശ നൽകിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles