Thursday, January 8, 2026

രോഗം പിടിപെടാതിരിക്കാന്‍ കൊവിഡ് പോസിറ്റീവ് ആയ മകനെ കാറിന്റെ ഡിക്കിക്കുള്ളില്‍ പൂട്ടിയിട്ടു; അധ്യാപികയായ അമ്മ അറസ്റ്റില്‍

ടെക്‌സാസ്‌: കൊവിഡ് വൈറസ് പിടിപെടാതിരിക്കാന്‍ കൊവിഡ് പോസിറ്റീവ് ആയ മകനെ കാറിന്റെ ഡിക്കിക്കുള്ളില്‍ പൂട്ടിയിട്ട് അമ്മ. യുഎസിലെ ടെക്‌സാസിലാണ് സംഭവം. സംഭവത്തില്‍ അധ്യാപികയായ അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വയം പരിരക്ഷിക്കുന്നതിനായി തന്റെ കൊവിഡ് പോസിറ്റീവ് ആയ മകനെ അമ്മ കാറിന്റെ ഡിക്കിക്കുള്ളില്‍ പൂട്ടിയിട്ടു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി 3 ന് സാറാ ബീം ഹാരിസ് കൗണ്ടിയിലെ ടെസ്റ്റിംഗ് സൈറ്റിലേക്ക് എത്തി.

ഡിക്കിയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നതായി സംഭവത്തിന് സാക്ഷിയായ ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടി ഡിക്കിയിലുണ്ടെന്ന് സാറാ വെളിപ്പെടുത്തുകയായിരുന്നു. തന്റെ 13 വയസ്സുള്ള മകനെ മുമ്പ് കോവിഡ് -19 ബാധിച്ചതിനാല്‍ ഡിക്കിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് സാറാ ബീം പറഞ്ഞു. ഫലം സ്ഥിരീകരിക്കാന്‍ അവര്‍ മകനെ പരിശോധനയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

കുട്ടിയെ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്നതുവരെ ഒരു പരിശോധനയും നടത്തില്ലെന്ന് സൈറ്റിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ബീമിനോട് പറഞ്ഞതായിഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Latest Articles