Monday, April 29, 2024
spot_img

ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതന്റെ ആരോഗ്യ നില ഗുരുതരമെന്ന്; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊച്ചി : ജില്ലയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിൽ . എറണാകുളം തോപ്പുംപടി സ്വദേശിയായ 66 കാരന്റെ ആരോഗ്യനിലയാണ് ഗുരുതരാവസ്ഥയിലായിരിക്കുന്നത്. ദീർഘ നാളായി പ്രമേഹരോഗ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ജൂൺ 28 നാണ് കളമശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം ഇപ്പോൾ കഴിയുന്നത്.

കോവിഡ് ബാധിതനാണെന്നും ശ്വാസകോശത്തില്‍ രോഗത്തെ തുടര്‍ന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.രോഗം മൂര്‍ച്ഛിച്ച്‌ വൃക്കയടക്കമുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Latest Articles