Wednesday, September 30, 2026

തിരുവനന്തപുരത്ത് കൊവിഡ് രോഗി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കൊവിഡ് രോഗി ജീവനൊടുക്കി. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ആണ് ആത്മഹത്യ ചെയ്തത്. 50 വയസ്സായിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിഎഫ്എല്‍ടിസി ആയി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്.

മൂന്ന് ദിവസമായി ഇയാള്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ നഴ്സ് ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നപ്പോഴാണ് രോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ റൂമിൽ കണ്ടെത്തിയത്.

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.

Related Articles

Latest Articles