Tuesday, December 16, 2025

സംസ്ഥാനത്തെ കോടതികൾ നാളെ മുതല്‍ ഓണ്‍ലൈന്‍ ആയി പ്രവർത്തിക്കും; മറ്റ് നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയും കീഴ്ക്കോടതിയും നടപടികള്‍ ഓണ്‍ലൈനാക്കിയത്. അറിയിപ്പ് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഹൈക്കോടതി ഇറക്കി. അത്ര പ്രധാനപ്പെട്ട, തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ കോടതി നേരിട്ട് വാദം കേള്‍ക്കുകയുള്ളു.

പൊതുജനങ്ങള്‍ക്ക് കോടതിയിൽ പ്രവേശിക്കാൻ നിയന്ത്രണമുണ്ടാകും. പരമാവധി 15 പേരെ മാത്രമാണ് കോടതിയിലേയ്ക്ക് പ്രവേശിപ്പിക്കുക. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്.

Related Articles

Latest Articles