Saturday, May 18, 2024
spot_img

വീണ്ടും ഭീതിപടർത്തി കോവിഡ്; ചൈനയിലും യൂറോപ്പിലുമെല്ലാം വൈറസ് പിടിമുറുക്കുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

ദില്ലി: വീണ്ടും ഭീതിപടർത്തി കോവിഡ്. ചൈനയിലും യൂറോപ്പിലുമെല്ലാം (Covid Spread In China) കോവിഡ് കേസുകൾ വീണ്ടും കൂടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും പുതിയ മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രം. തെക്കൻ ഏഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

അതോടൊപ്പം പരിശോധന-ട്രാക്ക്-ചികിത്സ-വാക്‌സിനേഷൻ-കോവിഡ് മാനദണ്ഡം പാലിക്കൽ എന്നീ അഞ്ചിന നിർദ്ദേശങ്ങൾ പാലിക്കണമെന്നും യൂണിയൻ ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്. കഴിഞ്ഞ ദിവസം ചൈനയിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നും ആളുകൾ കൂട്ടപലായനം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles