Sunday, May 19, 2024
spot_img

രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം മാര്‍ച്ചോടെ അവസാനിക്കും; മൂന്നാം തരംഗം കൂടുതൽ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെ; ഐസിഎംആർ പറയുന്നത് ഇങ്ങനെ

ദില്ലി: രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് (Covid) മൂന്നാം തരംഗം അവസാനിക്കുമെന്ന് ഐസിഎംആർ .
നിലവില്‍ മഹാരാഷ്‌ട്ര, ദില്ലി , പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ കൊവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് ഇനിയും കുറയുമെന്ന് ഐസിഎം‌ആറിലെ വിദഗ്ദ്ധര്‍ പറയുന്നു.

ഐസിഎംആറും ലണ്ടനിലെ ഇംപീരിയൽ കോളേജും ചേർന്ന് സൃഷ്ടിച്ച ഈ ക്രോമിക് മോഡൽ അനുസരിച്ച്, ഈ വർഷം മാർച്ച് പകുതിയോടെ കൊറോണ രാജ്യത്ത് എൻഡെമിക് ഘട്ടത്തിൽ എത്തിയേക്കാം. അതേസമയം ഇന്ത്യയിൽ കോവിഡ് രണ്ട് തരംഗങ്ങളിലും നിന്നും വ്യത്യസ്തമായി ഇത്തവണ പ്രായം കുറഞ്ഞ ആളുകളാണ് രോഗബാധിതരാകുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സർവേ വെളിപ്പെടുത്തുന്നു. ഭാവിയിൽ SARS-CoV-2 (കൊറോണ വൈറസ്) ന്റെ അപകടകരമായ വകഭേദം ഇല്ലെങ്കിൽ, എല്ലാം നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Related Articles

Latest Articles