Thursday, October 22, 2026

കോവിഡ് ഭീഷണി ഒഴിയുന്നു; ഇന്നും ഒന്നര ലക്ഷത്തിൽ താഴെ പ്രതിദിന രോഗികൾ; രോഗമുക്തി നിരക്കിൽ വൻ വർധനവ്

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു(Covid Updates In India). ഇന്നും ഒന്നര ലക്ഷത്തിൽ താഴെ പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,27,952 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 1,059 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 5,01,114 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പ്രതിദിന ടിപിആർ 7.98 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,30,814 പേർ രോഗമുക്തരായി. 95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 13,31,648 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 168.98 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കേരളത്തിൽ നേരിയ കുറവ് മാത്രമാണ് രോഗബാധയിൽ ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ 38,684 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

Related Articles

Latest Articles