Friday, May 17, 2024
spot_img

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 34,113 പേര്‍ക്ക് രോഗം; ടിപിആർ താഴേക്ക് covid update india

ദില്ലി: രാജ്യത്ത് കോവിഡ് (Covid) കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 346 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 91,930 പേർ രോഗമുക്തരായി. നിലവിൽ 4,78,882 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,09,011 ആയി.

91,930 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗമുക്തരായത്. ഇതോടെ കോവിഡിൽ നിന്ന് രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,16,77,641 ആയി. രാജ്യത്തെ സജീവ കോവിഡ് രോ​ഗികളുടെ എണ്ണം 4,78,882 ആണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 11 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 172.95 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Related Articles

Latest Articles